അർബൻ ഡാറ്റാ എക്സ്ചേഞ്ചിൽ ഇടം കിട്ടി : വിവരലഭ്യതാ പ്ലാ​റ്റ്‌ ഫോമിലേക്ക് കോർപ്പറേഷൻ

Wednesday 15 March 2023 9:19 PM IST

കണ്ണൂർ:കേന്ദ്ര ഭവന നഗരകാര്യ വകുപ്പിന് കീഴിലെ വിവരശേഖരണ പ്ലാ​റ്റ്‌ഫോമായ ഇന്ത്യൻ അർബൻ ഡാ​റ്റാ എക്‌സ്‌ചേഞ്ചിൽ ഇടം നേടി കണ്ണൂർ കോർപ്പറേഷൻ .കേരളത്തിൽ നിന്ന് ആദ്യമായാണ് ഒരു നഗരം ഈ പ്ലാ​റ്റ്‌ഫോമിൽ ഇടം പിടിക്കുന്നതെന്ന് കോർപ്പറേഷൻ മേയർ അഡ്വ.ടി.ഒ.മോഹനൻ പറഞ്ഞു. ഇന്ത്യയിലെ 100 സ്മാർട്ട് സി​റ്റികളിൽ 34 എണ്ണം മാത്രമേ ഇതുവരെ ഈ ഈ സ്ഥാനത്ത് എത്തിയിട്ടുള്ളു.

ഇതിൽ തന്നെ സ്മാർട്ട് സി​റ്റിയിൽ ഉൾപ്പെടാത്ത ഒരു നഗരം ലിസ്റ്റിൽ പെടുന്നത് ഇന്ത്യയിൽ തന്നെ ആദ്യമാണ്.പ്രത്യേക ആപ് ഉപയോഗിച്ച് വീടുകളിൽ നിന്നുള്ള അജൈവ മാലിന്യശേഖരണം, കോർപ്പറേഷൻ പരിധിയിലെ മുഴുവൻ കെട്ടിടങ്ങളുടെയും സ്ഥലങ്ങളുടെയും മ​റ്റും എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന ജി.ഐ.എസ് മാപ്പിംഗ് പദ്ധതി തുടങ്ങിയവയാണ് കോർപ്പറേഷനെ ഈ നേട്ടത്തിലെത്തിച്ചത്.ജി.ഐ.എസ് മാപ്പിംഗ് പൂർത്തീകരിച്ച കേരളത്തിലെ ആദ്യത്തെ കോർപ്പറേഷനും കണ്ണൂർ കോർപ്പറേഷനാണ്. ജില്ലാ ഭരണകൂടം നടപ്പിലാക്കിയ റോഡ് നെ​റ്റ് വർക്ക് ആപ്പ്, വൈഫൈ ലൊക്കേഷൻസ്, ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ് സ്​റ്റേഷൻ എന്നിവയും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്. .2022 ജൂൺ മാസം മുതൽ കോർപ്പറേഷനും ജില്ലാ ഭരണകൂടവും അർബൻ ഡാ​റ്റാ എക്‌സ്‌ചേഞ്ചിൽ ഇടം നേടുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തി വരികയായിരുന്നു

വാർത്താ സമ്മേളനത്തിൽ ഡെപ്യൂട്ടി മേയർ കെ.ഷബീന,സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ എം.പി.രാജേഷ്,അഡ്വ.പി.ഇന്ദിര,ഷാഹിന മൊയ്തീൻ,സുരേഷ് ബാബു എളയാവൂർ,പി.ഷമീമ എന്നിവർ സംബന്ധിച്ചു.

ഇന്ത്യൻ അർബൻ ഡാ​റ്റാ എക്‌സേഞ്ച്

ജനങ്ങൾക്ക് ഗുണകരമാകുന്ന ഡാ​റ്റകൾ പരസ്പരം കൈമാറുന്നതിന് കേന്ദ്ര ഭവന നഗരകാര്യ മന്ത്റാലയത്തിന്റെ കീഴിൽ ആരംഭിച്ച സംരംഭമാണ് ഇന്ത്യൻ അർബൻ ഡാ​റ്റാ എക്‌സേഞ്ച് . ഡാ​റ്റ ലഭ്യമാക്കുന്നവർക്കും, തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെടെ ഗുണഭോക്താക്കൾക്ക് നഗരങ്ങൾ സംബന്ധിച്ച ഡാ​റ്റ ഉപയോഗിക്കുന്നതിനും ഷെയർ ചെയ്യുന്നതിനും ഇതു വഴി സാധിക്കും.

വിവരശേഖരണം എളുപ്പം

ഡാ​റ്റ ആവശ്യപ്പെടുന്നവർക്ക് ഡാ​റ്റാ പ്രൊവൈഡർ പരിശോധിച്ച് നൽകും. കേന്ദ്ര സർക്കാർ നൽകുന്ന ഗ്രാൻഡുകൾക്കും ഭാവിയിൽ സ്മാർട്ട് സി​റ്റിയിലേക്ക് തിരഞ്ഞെടുക്കുന്നതിനും ഇത് സഹായിക്കും. നിലവിലുള്ള ഡാ​റ്റകൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഫണ്ടിംഗ് ലഭ്യമാക്കുന്നതിനും സഹായകമാകും. നിലവിലുള്ള ഡാ​റ്റകൾ കൃത്യമായി നിരിക്ഷിച്ച് പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാനാകുമെന്നത് മറ്റൊരു നേട്ടമാണ്. മാലിന്യ നീക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കണ്ടെത്തി പരിഹരിക്കാനും ഡാ​റ്റ വഴി സാധിക്കും.

വിവരങ്ങൾ ഇവ

വേസ്റ്റ് മാനേജ്‌മെന്റ്
സ്മാർട്ട് ഹെൽത്ത്
സമാർട്ട് പാർക്കിംഗ്
ഇലക്ട്രോ മാഗ്നറ്റിക് ഇമിഷൻസ്
എജ്യുക്കേഷൻ
ഇന്റർനെറ്റ്
സ്മാർട്ട് സ്ട്രീറ്റ് ലൈറ്റ്സ്
എയർ പൊലൂഷൻ
ഇലക്ട്രിക് വെഹിക്കിൾ ചാർജിംഗ്
സ്മാർട്ട് ഹോം
ഇന്റലിജന്റ് ഷോപ്പിംഗ്
വാട്ടർ ക്വാളിറ്റി
ഗ്യാസ് ആൻഡ് വാട്ടർ ലീക്ക് ഡിറ്റക് ഷൻ
സ്മാർട്ട് എനർജി
സ്മാർട്ട് എൻവിറോൺമെന്റ്
ട്രാഫിക് മാനേജ് മെന്റ്
പബ്ളിക് സേഫ്റ്റി
സ്മാർട്ട് ബിൽഡിംഗ്
ഓപ്പൺ ഡാറ്റ

Advertisement
Advertisement