എട്ടാം ക്ലാസ് പ്രവേശനം

Wednesday 15 March 2023 9:39 PM IST

കോട്ടയം . ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹ്യൂമൻ റിസോഴ്‌സസ് ഡവലപ്പ്മെന്റിന്റെ കീഴിൽ പുതുപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഹയർ സെക്കൻഡറി സ്‌കൂളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 16 വയസ് തികയാത്തവരായിരിക്കണം. ഏഴാം ക്ലാസോ തത്തുല്യ പരീക്ഷയോ പാസ്സായവർക്കും പരീക്ഷാ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകൾ നേരിട്ടും, ihrd.kerala.gov.in/ths എന്ന വെബ്സൈറ്റ് മുഖേന ഓൺലൈനായും സമർപ്പിക്കാം. ഫീസായി 110 രൂപ (എസ് സി/എസ് ടി 55 രൂപ) സ്‌കൂളിന്റെ ബാങ്ക് അക്കൗണ്ടിൽ അടച്ച്, പണമടച്ചതിന്റെ വിശദാംശങ്ങൾ ഓൺലൈൻ പോർട്ടലിൽ രേഖപ്പെടുത്തണം. അപേക്ഷകൾ ഓൺലൈനായി 21 വരെയും നേരിട്ട് 25 വരെയും സമർപ്പിക്കാം.