ഫിഷറീസ് ലൈസൻസ് പുതുക്കണം
Wednesday 15 March 2023 9:41 PM IST
കോട്ടയം : വേമ്പനാട് കായലിലും അനുബന്ധ ജലാശയങ്ങളിലും മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന രജിസ്ട്രേഷനുള്ള മത്സ്യബന്ധന യാനങ്ങളുടെ ലൈസൻസ് പുതുക്കണമെന്നു ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. രജിസ്ട്രേഷൻ / ലൈസൻസ് ഇല്ലാത്ത മത്സ്യബന്ധന യാനങ്ങൾ രജിസ്റ്റർ ചെയ്ത് ലൈസൻസ് എടുക്കണം. കൂടാതെ കായലിലും അനുബന്ധ ജലാശയങ്ങളിലും മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന രജിസ്ട്രേഷനുള്ള ചീനവലകളുടെയും ഊന്നിവലകളുടെയും ലൈസൻസ് പുതുക്കണമെന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. ഇതിനായുള്ള അപേക്ഷകൾ വൈക്കം, കോട്ടയം ഫിഷറീസ് ഓഫീസുകളിൽ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ : 04 81 - 25 66 823