റേഷൻ വിതരണം പുനഃസ്ഥാപിക്കണം
Wednesday 15 March 2023 9:46 PM IST
കോട്ടയം : സെർവർ തകരാറിനെ തുടർന്ന് സംസ്ഥാന വ്യാപകമായി റേഷൻ വിതരണം സ്തംഭിച്ചിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ തെളിവാണെന്ന് യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. വിലക്കയറ്റം മൂലം പൊറുതിമുട്ടി നിൽക്കുന്ന സാധാരണ ജനങ്ങൾ റേഷൻ മേഖല സ്തംഭിച്ചതോടെ പട്ടിണിയിലാണ്. അടിയന്തരമായി സെർവർ തകരാർ പരിഹരിച്ച് റേഷൻ വിതരണം പുനഃസ്ഥാപിക്കണമെന്നും അല്ലാത്തപക്ഷം പ്രക്ഷോഭ പരിപാടികൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സെർവർ തകരാറിന്റെ ഉത്തരവാദിത്വം വ്യാപാരികളുടെ മേൽ കെട്ടിവെച്ച് തടിതപ്പാനുള്ള സർക്കാർ നീക്കം വിലപ്പോകില്ലെന്നും സജി പറഞ്ഞു.