പൊലീസ് ഉദ്യോഗസ്ഥർക്ക് ക്ലാസ് സംഘടിപ്പിച്ചു

Wednesday 15 March 2023 9:47 PM IST

കോട്ടയം : കുമരകത്ത് നടക്കുന്ന ജി-20 ഉച്ചകോടിയുടെ ഭാഗമായി ബേക്കർ മെമ്മോറിയൽ സ്കൂളിൽ “സോഫ്റ്റ് സ്കിൽ ആൻഡ് സെക്യൂരിറ്റി റിലേറ്റഡ് മാറ്റേഴ്സ് ഡീലിങ് വിത്ത് ഫോറിൻ ഡെലിഗേറ്റ്സ്” എന്ന വിഷയത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കായി ക്ലാസ് സംഘടിപ്പിച്ചു. ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് നിർവഹിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നും എത്തുന്ന പ്രതിനിധികളെ വരവേൽക്കുന്നതിനായി പൊലീസിനെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്. കോർപ്പറേറ്റ് ട്രെയിനർ ആൻഡ് സോഫ്റ്റ് സ്കിൽ കോച്ച് ചെറിയാൻ വർഗീസാണ് ക്ലാസ് നയിച്ചത്. ജി - 20 ജോലിയ്ക്കായി പ്രത്യേകം നിയോഗിച്ച മുന്നൂറോളം പൊലീസ് ഉദ്യോഗസ്ഥരാണ് ക്ലാസിൽ പങ്കെടുത്തത്.