സെമിനാർ നടത്തി

Wednesday 15 March 2023 9:50 PM IST

കോട്ടയം: എൻ.ജി.ഒ യൂണിയൻ വജ്ര ജൂബിലി ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 'വർത്തമാനകാല ഇന്ത്യ ബദൽ ഉയർത്തുന്ന കേരളം ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് കെ.രാജേഷ് ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സീമ എസ്.നായർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ജില്ലാ പ്രസിഡന്റ് എം എൻ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ ആർ അനിൽകുമാർ സ്വാഗതവും ട്രഷറർ സന്തോഷ് കെ കുമാർ നന്ദിയും പറഞ്ഞു. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ഉദയൻ വി കെ, കമ്മിറ്റി അംഗം ടി ഷാജി എന്നിവർ പങ്കെടുത്തു. വജ്ര ജൂബിലി ജില്ലാ സമ്മേളനം 18,19 തീയതികളിൽ കടുത്തുരുത്തി ഗൗരിശങ്കരം ഓഡിറ്റോറിയത്തിൽ നടക്കും.