സ്കൂൾ വാർഷികം ഉദ്ഘാടനം
Wednesday 15 March 2023 9:52 PM IST
ചങ്ങനാശേരി . പായിപ്പാട് ഗവൺമെന്റ് യു പി സ്കൂൾ വാർഷികം ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജെസ്സി തോമസ് അദ്ധ്യക്ഷത വഹിച്ചു. നവീകരിച്ച അടുക്കളയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംംഗ് കമ്മിറ്റി ചെയർമാൻ വിനു ജോബ് നിർവഹിച്ചു. ഹെഡ്മാസ്റ്റർ പി ജി മനോജ് സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി വി പി ധന്യ റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിൽ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. ജോഷി കൊല്ലാപുരം, പി ടി എ പ്രസിഡന്റ്, പി ടി എ വൈസ് പ്രസിഡൻ്റ് തുടങ്ങിയവർ പങ്കെടുത്തു.