തലശ്ശേരി ഇരട്ടക്കൊല:രണ്ട് പ്രതികൾക്ക് ജാമ്യം

Wednesday 15 March 2023 10:08 PM IST

തലശ്ശേരി തലശ്ശേരി ഇരട്ടക്കൊലപാതക കേസിൽ രണ്ട് പ്രതികൾ ക്ക് അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ജാമ്യം അനുവദിച്ചു. ആറും ഏഴും പ്രതികളായ വടക്കുമ്പാട് പാറക്കെട്ട് തെരേക്കാട് പി. അരുൺ കുമാർ (38), പിണറായി കിഴക്കുംഭാഗം പുതുക്കുടി ഹൗസിൽ ഇ.കെ. സന്ദീപ് (38) എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. കേസിൽ ഏഴ് പ്രതികൾക്കെതിരേ തലശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് മുൻപാകെ അന്വേഷണസംഘം കുറ്റപത്രം നൽകി. നിട്ടൂർ ഇല്ലിക്കുന്ന് ത്രിവർണയിൽ കെ. ഖാലിദ് (52), സഹോദരീഭർത്താവ് ത്രിവർണയിൽ പൂവനത്തിൽ ഷമീർ (40) എന്നിവരാണ് കു ത്തേറ്റ് മരിച്ചത്. 2022 നവംബർ 23ന് വൈകിട്ട് തലശ്ശേരി സഹക രണ ആസ്പത്രിക്ക് സമീപത്തുവച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാംപ്രതി നിട്ടൂർ വെള്ളാടത്തിൽ ഹൗസിൽ പി. സുരേഷ്ബാബു എന്ന പാറായി ബാബുവിനെ (47) രക്ഷപ്പെടാൻ സഹായിച്ചത് ആറ്, ഏഴ് പ്രതികളാണ്. . പ്രതികളുടെ ജാമ്യാപേക്ഷ നേരത്തേ മൂന്നുതവണ കോടതി തള്ളിയിരുന്നു.