ബ്രൗണി കേക്ക് എക്സിബിഷൻ

Wednesday 15 March 2023 10:16 PM IST

കണ്ണൂർ : കണ്ണൂരിലെ ബ്രൗണിസ് ബേക്കറിയും, കൊച്ചിൻ ബേക്കറിയും ചേർന്ന് ആസ്വാദിക അമൃത് മഹോത്സവത്തിന്റെ ഭാഗമായി സ്വാതന്ത്ര്യം സമര ചരിത്രത്തിന്റെ 75 വർഷം ആലേഖനം ചെയ്ത 700 അടി കേക്ക് മാർച്ച് 26,27 തീയതികളിൽ കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ പ്രദർശിപ്പിക്കും. ഇതിന്റെ പ്രചരണ ഉദ്ഘാടനം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വക്കേറ്റ് ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. ബ്രൗണീസ് ബേക്കറി മാനേജിംഗ് ഡയറക്ടർ,എം.കെ.രഞ്ജിത്ത്, കെ.കെ.മോഹൻദാസ്, സി.സി മോഹനൻ, സി.സി.ദിനേശൻ, കണ്ണൂർ ജില്ലാ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ആർ.അനിൽകുമാർ. ലയൺസ് ക്ലബ്ബ് ഓഫ് കേനനൂർ പ്രസിഡന്റ് ഡോ.മീതു മനോജ്, വൃന്ദ രഞ്ജിത്ത്, അർച്ചിത് ,കൗൺസിലർ സജേഷ് എന്നിവർ പങ്കെടുത്തു. മാർച്ച് 26ന് രാവിലെ 10ന് ഗോവ ഗവർണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും.