സ്കൂൾ പൗൾട്രി ക്ലബ്‌ ജില്ലതല ഉദ്ഘാടനം

Wednesday 15 March 2023 10:24 PM IST

കണ്ണൂർ :കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ 2022-23 വർഷത്തെ പദ്ധതിയായ സ്കൂൾ പൗൾട്രി ക്ലബിന്റെ ജില്ലാതല ഉദ്ഘാടനം ഊർപ്പഴശിക്കാവ് യു.പി സ്കൂളിൽ വാർഡ് കൗൺസിലർ കെ.പി.സവിതയുടെ അദ്ധ്യക്ഷതയിൽ ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 25 സ്കൂളുകളിലെ 50 കൂട്ടികൾക്ക് ഒന്നര മാസം പ്രായമായ 5 സങ്കരയിനം കോഴിക്കുഞ്ഞുങ്ങളെ സൗജന്യമായി നൽകുന്നതാണ് പദ്ധതി. പ്രധാനാദ്ധ്യാപിക കെ.പി.ലതിക സ്വാഗതം പറഞ്ഞു. ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോക്ടർ എസ്. ജെ.ലേഖ പദ്ധതി വിശദീകരണം നടത്തി. പി.ടി.എ. പ്രസിഡന്റ്‌ സുരേശൻ, ചീഫ് വെറ്ററിനറി ഓഫീസർ ടി.വി ജയമോഹനൻ ,ഡെപ്യൂട്ടി ഡയറക്ടർ വി.പ്രശാന്ത്, മേഖല കോഴിവളർത്തൽ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ പി.ഗിരീഷ്‌കുമാർ എന്നിവർ സംസാരിച്ചു. എടക്കാട് സീനിയർ വെറ്ററിനറി സർജൻ കെ.ഷൈനി നന്ദി പറഞ്ഞു.