കാപ്പ ചുമത്തി നാടു കടത്തി
Thursday 16 March 2023 4:30 AM IST
ആലപ്പുഴ: സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി കേസുകളിൽ പ്രതിയായ ആലപ്പുഴ നഗരസഭ ലജനത്ത്വാർഡ് തൈപ്പറമ്പ് വീട്ടിൽ മൻസൂറിനെ (മഞ്ജു -27) കാപ്പ ചുമത്തി ജില്ലയിൽ നിന്ന് നാടുകടത്തി.
ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി ശ്രീനിവാസാണ്, ആറ് മാസം ഇയാൾ ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കിയത്.