വിവാഹ തട്ടിപ്പ് പ്രതി പിടിയിൽ
Thursday 16 March 2023 6:39 AM IST
മാവൂർ: ഭാര്യ ജീവിച്ചിരിക്കെ പേര് മാറ്റി മറ്റൊരു വിവാഹം കഴിക്കുകയും ആദ്യ ഭാര്യയെ ഉപദ്രവിക്കുകയും ചെയ്ത വിഴിഞ്ഞം സ്വദേശി ബിനു സക്കറിയ (47)യെ മാവൂർ പൊലീസ് അറസ്റ്റ് ചെയ്തു. പത്ത് വർഷം വർഷം മുമ്പ് മാവൂർ അടുവാട് താമസിച്ചിരുന്ന ആദ്യ ഭാര്യയുടെ പരാതിയിൽ മാവൂർ പൊലീസ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണയ്ക്ക് ഹാജരാകാതെ പല സ്ഥലങ്ങളിലായി മുങ്ങി നടക്കുകയായിരുന്നു. പത്ത് വർഷത്തിനു ശേഷം ഇയാളെ കോട്ടയത്ത് വെച്ചാണ് പൊലീസ് പിടികൂടിയത്. മാവൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ പ്രമോദ്, സിവിൽ പൊലീസ് ഓഫീസർ ലിജു ലാൽ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്ത് കോഴിക്കോട് സ്പെഷൽ സബ്ബ് ജയിലിലടച്ചു.