വിദേശ അഭിഭാഷകർക്ക് ഇന്ത്യയിൽ പ്രാക്‌ടീസ്

Thursday 16 March 2023 4:33 AM IST

ന്യൂ ഡൽഹി : വിദേശ അഭിഭാഷകർക്കും, അഭിഭാഷക സ്ഥാപനങ്ങൾക്കും ഇന്ത്യയിൽ വ്യവസ്ഥകളോടെ പ്രാക്‌ടീസിന് അനുമതി നൽകി ബാർ കൗൺസിൽ ഒഫ് ഇന്ത്യ. വിദേശ നിയമങ്ങളിലും, രാജ്യാന്തര ആർബിട്രേഷനിലുമാണ് പ്രാക്‌ടീസ് അനുവദിച്ചിരിക്കുന്നത്. രാജ്യത്തെ അഭിഭാഷകർക്ക് കൂടി പ്രയോജനപ്പെടണമെന്ന പരസ്‌പര ധാരണയിലായിരിക്കും പ്രാക്‌ടീസിന് അനുമതിയെന്ന് ബാർ കൗൺസിൽ വ്യക്തമാക്കി. വ്യവഹാര സ്വഭാവമുള്ള കേസുകളിൽ ഹാജരാകാൻ അനുമതിയില്ല. അതിനാൽ രാജ്യത്തെ കോടതികളിലും ട്രൈബ്യൂണലുകളിലും ഹാജരാകാൻ കഴിയില്ല. രാജ്യാന്തര വാണിജ്യ ആർബിട്രേഷന്റെ ഹബ്ബായി ഇന്ത്യയെ മാറ്രുകയാണ് ലക്ഷ്യമെന്ന് ബാർ കൗൺസിൽ അറിയിച്ചു.