മത്സ്യത്തൊഴിലാളി കൂട്ടായ്മ

Thursday 16 March 2023 11:01 PM IST
മത്സ്യത്തൊഴിലാളി കൂട്ടായ്മ

ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ കരിമണൽ കടൽമണൽ ഖനന പദ്ധതിക്കെതിരെ ഏപ്രിൽ 2ന് വൈകിട്ട് 4 ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) ജില്ലാ കമ്മറ്റി ആലപ്പുഴ ബീച്ചിൽ മത്സ്യത്തൊഴിലാളി കൂട്ടായ്മയും കടൽ പ്രതിജ്ഞയും സംഘടിപ്പിക്കും. സി.പി.ഐ മുൻ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. മുൻ മന്ത്രി ജി.സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് വിഷയാവതരണം നടത്തും. ഫാദർ സേവ്യർ കുടിയാംശേരി മുഖ്യ സന്ദേശം നൽകും. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.രഘുവരൻ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകും.