അന്താരാഷ്ട്ര വനി​താ ചലച്ചിത്രമേള: നടി അനശ്വര രാജൻ ആദ്യ ഡെലിഗേറ്റ്

Wednesday 15 March 2023 11:04 PM IST
അനശ്വര രാജൻ

ആലപ്പുഴ: നാളെ ആരംഭിക്കുന്ന അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ നടി അനശ്വര രാജൻ ആദ്യ ഡെലിഗേറ്റാകും. കൈരളി, ശ്രീ തിയേറ്റർ പരിസരത്ത് ഇന്ന് രാവിലെ 11ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, നഗരസഭ ചെയർപേഴ്‌സൺ സൗമ്യ രാജ് എന്നിവർ ചേർന്ന് അനശ്വര രാജന് പാസും ഡെലിഗേറ്റ് കിറ്റും കൈമാറും. ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ, സംഘാടക സമിതി ഭാരവാഹികൾ, ഡെപ്യൂട്ടി ഡയറക്ടർ (ഫെസ്റ്റിവൽ) എച്ച്.ഷാജി, ജനപ്രതിനിധികൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും. മേളയോടനുബന്ധിച്ച് 18ന് വൈകിട്ട് ഏഴ് മണിക്ക് ടൗൺ ഹാൾ പരിസരത്ത് നടക്കുന്ന സാംസ്‌കാരിക സദസിൽ ചലച്ചിത്ര പിന്നണിഗായിക പുഷ്പവതി ഗാനങ്ങൾ ആലപിക്കും.

പുസ്തകം പ്രകാശനം ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങിൽ തിരക്കഥാകൃത്ത് ശാരംഗപാണിയുടെ ജീവിതത്തെക്കുറിച്ച് മകൾ ജൂല ശാരംഗപാണി എഴുതിയ 'ശാരംഗപാണിനീയം' എന്ന പുസ്തകം പ്രകാശനം ചെയ്യും. നാളെ വൈകിട്ട് ആറിന് കൈരളി തിയേറ്ററിൽ നടക്കുന്ന ചടങ്ങിലാണ് പ്രകാശനം. മന്ത്രി സജി ചെറിയാൻ, വിപ്ലവ ഗായിക പി.കെ. മേദിനി എന്നിവർ പങ്കെടുക്കും.