നഗരസഭ ഓഫീസിൽ അതിക്രമം: യുവാവ് അറസ്റ്റിൽ
Thursday 16 March 2023 12:06 AM IST
കായംകുളം: കായംകുളം നഗരസഭാ കാര്യാലയത്തിൽ കയറി അസി. എക്സിക്യൂട്ടീവ് എൻജിനീയറെയും ജീവനക്കാരനേയും സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനേയും കൗൺസിലറേയും അസഭ്യം പറയുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത കേസിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
എരുവ മൂൺലാന്റിൽ വീട്ടിൽ ഹാഷിം ഇബ്രാഹിം കുട്ടി (38) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. കായംകുളം ഡിവൈ.എസ് പി അജയ് നാഥിന്റെ മേൽനോട്ടത്തിൽ സി.ഐ. മുഹമ്മദ് ഷാഫി, എസ്.ഐമാരായ ഓസ്റ്റിൻ ജി.ഡെന്നിസൺ, സാം രാജ്, ഉദയകുമാർ ആർ, പൊലീസ് ഉദ്യോഗസ്ഥയായ അജിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.