സംഘർഷത്തിന് നടുവിൽ പതറാതെ രമയും ഉമയും

Thursday 16 March 2023 12:09 AM IST

തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷ എം.എൽ.എമാർക്ക് നേരേ നടന്ന കൈയേറ്റങ്ങളെ ധൈര്യപൂർവം നേരിട്ട് കെ.കെ. രമയും ഉമാതോമസും. തങ്ങൾക്ക് നേരേ കൈയേറ്റവും അതിക്രമവും ഉണ്ടായെങ്കിലും ഉശിരോടെ പിടിച്ചു നിന്ന

ഇരുവരും, വാച്ച് ആൻഡ് വാർഡിന്റെ പരാക്രമങ്ങളെ ചോദ്യം ചെയ്തു.

പരിക്കേറ്റ് സ്ലിംഗിലിട്ട കൈയുമായി പ്രതിപക്ഷ കക്ഷി നേതാക്കൾക്കൊപ്പം രമ വാർത്താ സമ്മേളനത്തിനുമെത്തി. സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ വർദ്ധിക്കുന്നത് ചൂണ്ടിക്കാട്ടി അടിയന്തര പ്രമേയ നോട്ടീസ് നൽകിയത് ഉമാ തോമസായിരുന്നു. സി.പി.എം അംഗം എച്ച്.സലാമിന്റെ ചവിട്ടേറ്റാണ് കൈക്ക് പരിക്കേറ്റതെന്ന് കെ.കെ.രമ പറഞ്ഞു. അഞ്ച് വനിതാ വാച്ച് ആൻഡ് വാർഡുമാർ കൈയിലും കാലിലും പിടിച്ച് തന്നെ വലിച്ചിഴച്ച് ആക്രമിച്ചെന്നും ഇതിന് സ്പീക്കർ മറുപടി പറയണമെന്നും രമ ആവശ്യപ്പെട്ടു. മുക്കാൽ മണിക്കൂർ സംഘർഷത്തിന്റെ മദ്ധ്യത്തിലായിരുന്ന രമ, നിയമസഭയിലെ ക്ലിനിക്കിൽ പോയി കൈ തുണികൊണ്ട് കഴുത്തിൽ കെട്ടിയിട്ട് സ്ലിംഗിലിട്ടു. പിന്നീട് ജനറലാശുപത്രിയിൽ ചികിത്സ തേടി.

ഉമാ തോമസിനെയും രമയെയും വലിച്ചിഴയ്ക്കാനും ബലപ്രയോഗത്തിലൂടെ നീക്കം ചെയ്യാനും പലവട്ടം വാച്ച് ആൻഡ് വാർഡുമാർ ശ്രമിച്ചു. ഇരുവരും ധൈര്യപൂർവം അതിക്രമം നേരിട്ടു. ശരീരത്തിൽ തൊടരുതെന്ന് ഉമ ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ടായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച അഡി. ചീഫ് മാർഷലിനു നേരേയും രണ്ടു പേരും കയർത്തു. തിരുവഞ്ചൂരിനെ അധിക്ഷേപിച്ച് വാച്ച് ആൻഡ് വാർഡ് സംസാരിച്ചതാണ് പ്രശ്നങ്ങൾക്കിടയാക്കിയതെന്ന് രമ പറഞ്ഞു.

 സ്പീ​ക്ക​ർ​ക്ക് 6​ ​എം.​എ​ൽ.​എ​മാ​ർ​ ​പ​രാ​തി​ ​ന​ൽ​കി

​ഇ​ന്ന​ലെ​ ​നി​യ​മ​സ​ഭ​യി​ലു​ണ്ടാ​യ​ ​സം​ഘ​ർ​ഷ​ത്തി​ൽ​ ​വാ​ച്ച് ​ആ​ൻ​ഡ് ​വാ​ർ​ഡ് ​മ​ർ​ദ്ദി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ​ആ​റ് ​പ്ര​തി​പ​ക്ഷ​ ​എം.​എ​ൽ.​എ​മാ​ർ​ ​സ്പീ​ക്ക​ർ​ ​എ.​എ​ൻ.​ ​ഷം​സീ​റി​ന് ​പ​രാ​തി​ ​ന​ൽ​കി.​ ​തി​രു​വ​ഞ്ചൂ​ർ​ ​രാ​ധാ​കൃ​ഷ്ണ​ൻ,​ ​ഉ​മ​ ​തോ​മ​സ്,​ ​സ​നീ​ഷ് ​കു​മാ​ർ​ ​ജോ​സ​ഫ്,​ ​കെ.​കെ.​ ​ര​മ,​ ​ടി.​വി.​ ​ഇ​ബ്രാ​ഹിം,​ ​എ.​കെ.​എം.​ ​അ​ഷ​റ​ഫ് ​എ​ന്നി​വ​രാ​ണ് ​ത​ങ്ങ​ൾ​ക്കെ​തി​രെ​യു​ണ്ടാ​യ​ ​ആ​ക്ര​മ​ണം​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​വാ​ച്ച് ​ആ​ൻ​ഡ് ​വാ​ർ​ഡി​നെ​തി​രെ​ ​ന​ട​പ​ടി​യാ​വ​ശ്യ​പ്പെ​ട്ട് ​വെ​വ്വേ​റെ​ ​പ​രാ​തി​ ​ന​ൽ​കി​യ​ത്.​ ​വാ​ച്ച് ​ആ​ൻ​ഡ് ​വാ​ർ​ഡ് ​പി​ടി​ച്ചു​വ​ലി​ക്കു​ക​യും​ ​ദേ​ഹോ​പ​ദ്ര​വം​ ​ഏ​ല്പി​ക്കു​ക​യും​ ​ചെ​യ്തു​വെ​ന്ന് ​പ​രാ​തി​യി​ൽ​ ​പ​റ​യു​ന്നു.​ ​കൈ​യേ​റ്റം​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​പൊ​ലീ​സി​ന് ​പ​രാ​തി​ ​ന​ൽ​കു​ന്ന​തി​നെ​ക്കു​റി​ച്ചും​ ​ആ​ലോ​ചി​ക്കു​ന്ന​താ​യി​ ​സൂ​ച​ന​യു​ണ്ട്.