പ്രതിപക്ഷത്തിന് വാ​ഴ​പ്പി​ണ്ടി ന​ട്ടെ​ല്ല്: റിയാസ്, പറയുന്നത് മാ​നേ​ജ്മെ​ന്റ് ക്വാ​ട്ട​യി​ലെ ​മ​ന്ത്രി​: സതീശൻ

Thursday 16 March 2023 12:13 AM IST

തിരുവനന്തപുരം: പ്രതിപക്ഷത്തിന് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയാണെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ നിയമസഭയിലെ പരാമർശത്തിനു പിന്നാലെ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മന്ത്രി റിയാസും കടന്നത് അതിരൂക്ഷമായ വാക്‌പോരിലേക്ക്. ശൂന്യവേളയിൽ റിപ്പോർട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കാൻ സ്പീക്കർ വിളിച്ചപ്പോഴായിരുന്നു റിയാസിന്റെ ആക്ഷേപം.

''നിയമസഭയിൽ കുറേദിവസമായി നടപ്പാക്കുന്നത് സ്പീക്കറെ പരിഹാസപാത്രമാക്കിയുള്ള കുടുംബ അജൻഡയാണ്. മരുമകന് വേണ്ടി പി.ആർ വർക്ക് ചെയ്തിട്ടും സ്പീക്കർക്കൊപ്പം എത്തുന്നില്ലെന്ന ആധിയാണ് മുഖ്യമന്ത്രിക്ക്. അതുകൊണ്ടാണ് സ്പീക്കറെ പരിഹാസപാത്രമാക്കിയും പ്രതിപക്ഷത്തിന്റെ ശത്രുവാക്കിയും നിയമസഭാ നടപടിക്രമങ്ങൾ അട്ടിമറിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നത്.""- സതീശൻ നിയമസഭയുടെ മീഡിയ സെന്ററിൽ പിന്നീട് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

''മാനേജ്മെന്റ് ക്വാട്ടയിൽ മന്ത്രിയായ ഒരാൾക്ക് പ്രതിപക്ഷത്തെ അധിക്ഷേപിക്കാനുള്ള എന്ത് അവകാശമാണുള്ളത്‌? മനഃപൂർവം പ്രകോപിപ്പിക്കാനുള്ള ശ്രമമാണ് റിയാസ് നടത്തിയത്. പ്രതിപക്ഷത്തെ കരുവാക്കി സ്പീക്കറെ മാറ്റാനുള്ള കുടുംബ അജൻഡ ഞങ്ങളോട് വേണ്ട. ഒരു സ്പീക്കർക്കും ഇതുപോലെ ചെയ്യേണ്ടി വന്നിട്ടില്ല. യു.ഡി.എഫ് സംഘം സ്പീക്കറെ കണ്ടപ്പോൾ അദ്ദേഹം തന്റെ നിസ്സഹായത പ്രകടിപ്പിച്ചു. മുഖ്യമന്ത്രിയുടെ സമ്മർദ്ദം കൊണ്ടാണോ സ്പീക്കർ ഇങ്ങനെ പെരുമാറുന്നത്""- സതീശൻ ചോദിച്ചു.

അതേസമയം, ബി.ജെ.പിയുടെ പ്രതിപക്ഷനേതാവിനെ പോലെയാണ് വി.ഡി. സതീശൻ പെരുമാറുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് തിരിച്ചടിച്ചു. ബി.ജെ.പിയുടെ മുദ്രാവാക്യങ്ങൾ ഏറ്റെടുത്താണ് പ്രതിപക്ഷ നേതാവ് മുന്നോട്ടു പോകുന്നത്. ബി.ജെ.പിക്കെതിരെ ശബ്ദമുയർത്താൻ അദ്ദേഹം തയ്യാറല്ല. പ്രതിപക്ഷ നേതാവ് നട്ടെല്ല് ആർ.എസ്.എസിനു പണയം വച്ചു. മതനിരപേക്ഷ കോൺഗ്രസിനെ ഒറ്റുകൊടുക്കുന്ന ആളായി കാലം വി.ഡി.സതീശനെ വിലയിരുത്തും. അദ്ദേഹം പ്രതിപക്ഷ നേതാവായത് പിൻവാതിലിലൂടെയാണോ എന്ന അപകർഷതാബോധം അദ്ദേഹത്തിനുണ്ട്. ത്യാഗാനുഭവമോ അനുഭവപരിചയമോ ഇല്ലാതെ പ്രതിപക്ഷ നേതാവായതിനാൽ പാർട്ടിയിൽ അദ്ദേഹത്തോട് എതിർപ്പുണ്ട്. പ്രതിപക്ഷ നേതാവിന്റെ നട്ടെല്ല് വാഴപ്പിണ്ടിയായി. പ്രതിപക്ഷ നേതാവിനെക്കണ്ട് ഗുഡ്മോണിംഗും ഗുഡ് ഈവനിംഗും പറഞ്ഞാലേ മന്ത്രിപ്പണി എടുക്കാൻ കഴിയൂ എന്ന തോന്നൽ അദ്ദേഹത്തിനുണ്ട്. അത് പ്രതിപക്ഷ നേതാവിന്റെ അലമാരയിൽ വച്ചാൽ മതി.

മന്ത്രിമാരെ തുടർച്ചയായി ആക്ഷേപിക്കുകയാണ്. താനുൾപ്പെടെയുള്ളവർ മന്ത്രിമാരായത് രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാഗമായാണ്. വികസനകാര്യത്തിൽ എല്ലാവരെയും ഒരുമിപ്പിച്ചാണ് സർക്കാർ പോകുന്നത്. പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനെതിരെ ആരോപണം ഉയർന്നാൽ പ്രതിരോധിക്കേണ്ട ഉത്തരവാദിത്വമുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ഒരു ദിവസംപോലും വി.ഡി.സതീശൻ ജയിൽവാസം അനുഭവിച്ചിട്ടില്ല. രാഷ്ട്രീയ ത്യാഗം എന്താണെന്ന് അദ്ദേഹത്തിന് അറിയില്ല. 30 കൊല്ലം എം.എൽ.എയായിരുന്ന കാര്യമാണ് എപ്പോഴും പറയുന്നത്. അല്ലാതെ അദ്ദേഹത്തിന് വേറൊന്നും അറിയില്ലെന്നും മുഹമ്മദ് റിയാസ് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.

 വി.​ഡി.​ ​സ​തീ​ശ​ൻ​ ​കോ​ൺ​ഗ്ര​സി​ലെ ഒ​റ്റു​കാ​ര​ൻ​: മ​ന്ത്രി​ ​റി​യാ​സ്

​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ന്റെ​ ​ന​ട്ടെ​ല്ല് ​ആ​ർ.​എ​സ്.​എ​സി​ന് ​പ​ണ​യം​ ​വ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും,​ ​കോ​ൺ​ഗ്ര​സി​ലെ​ ​ഒ​റ്റു​കാ​ര​നാ​ണ് ​സ​തീ​ശ​നെ​ന്നും​ ​മ​ന്ത്രി​ ​പി.​എ.​ ​മു​ഹ​മ്മ​ദ് ​റി​യാ​സ് ആ​രോ​പി​ച്ചു.​ ​മാ​നേ​ജ്‌​മെ​ന്റ് ​ക്വാ​ട്ട​യി​ൽ​ ​മ​ന്ത്രി​യാ​യ​ ​ആ​ളാ​ണ് ​റി​യാ​സെ​ന്ന് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​ന​ട​ത്തിയ പ​രി​ഹ​സ​ത്തെ​ക്കു​റി​ച്ച് ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം. സ്വ​ന്തം​ ​പാ​ർ​ട്ടി​യി​ൽ​ ​നി​ന്ന് ​അം​ഗീ​കാ​രം​ ​ല​ഭി​ക്കാ​ത്ത​തി​ന്റെ​ ​ഈ​ഗോ​ ​മ​റ്റു​ള്ള​വ​രു​ടെ​ ​ത​ല​യി​ൽ​ ​വ​ച്ചി​ട്ട് ​കാ​ര്യ​മി​ല്ല.​ ​ജീ​വി​ത​ത്തി​ൽ​ ​ഇ​ന്നു​വ​രെ​ ​അ​ര​ ​മ​ണി​ക്കൂ​ർ​ ​പോ​ലും​ ​ജ​യി​ൽ​ ​വാ​സം​ ​അ​നു​ഭ​വി​ക്കാ​ത്ത​ ​വ്യ​ക്തി​ക്ക് ​രാ​ഷ്ട്രീ​യ​ ​ത്യാ​ഗം​ ​എ​ന്തെ​ന്ന​റി​യി​ല്ല.​ ​ബി.​ജെ.​പി​ക്ക് ​വേ​ണ്ടി​ ​കോ​ൺ​ഗ്ര​സി​ൽ​ ​നി​ന്നു​ ​കൊ​ണ്ട് ​കോ​ൺ​ഗ്ര​സി​നെ​ ​ഒ​റ്റു​കൊ​ടു​ക്കു​ക​യാ​ണ്.​ ​ബി.​ജെ.​പി​യു​മാ​യും​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രു​മാ​യും​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന് ​അ​ന്ത​ർ​ധാ​ര​യു​ണ്ട്.​ ​കേ​ന്ദ്ര​ ​ബ​ഡ്ജ​റ്റി​ൽ​ ​കേ​ര​ള​ത്തോ​ടു​ള്ള​ ​അ​വ​ഗ​ണ​ന​യി​ൽ​ ​സ​തീ​ശ​ൻ​ ​മി​ണ്ടി​യി​ല്ല,​ ​പ്ര​തി​പ​ക്ഷ​ത്തെ​ ​മി​ണ്ടാ​ൻ​ ​അ​നു​വ​ദി​ച്ചു​മി​ല്ല.​ ​പാ​ച​ക​ ​വാ​ത​ക​ ​വി​ല​ ​വ​ർ​ദ്ധ​ന​യി​ലും​ ​മി​ണ്ടി​യി​ല്ല.

 സ​തീ​ശ​ന്റെ​ ​ഗു​ഡ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് മ​ന്ത്രി​മാ​ർ​ക്ക് ​വേ​ണ്ട

ത​ന്നെ​ ​രാ​വി​ലെ​ ​ക​ണ്ട് ​ഗു​ഡ് ​മോ​ണിം​ഗ് ​പ​റ​ഞ്ഞ് ​വൈ​കി​ട്ട് ​ഗു​ഡ് ​ഈ​വ​നിം​ഗ് ​പ​റ​ഞ്ഞാ​ലേ​ ​മ​ന്ത്രി​പ്പ​ണി​യെ​ടു​ക്കാ​ൻ​ ​പ​റ്റൂ​വെ​ന്നൊ​രു​ ​തോ​ന്ന​ൽ​ ​സ​തീ​ശ​നു​ണ്ടെ​ന്ന് ​തോ​ന്നു​ന്നു.​ ​മ​ന്ത്രി​മാ​രാ​യ​ ​വീ​ണ​ ​ജോ​ർ​ജ്ജി​നെ,​ ​ശി​വ​ൻ​കു​ട്ടി​യെ,​ ​അ​ബ്ദു​റ​ഹ്മാ​നെ​ ​ഒ​ക്കെ​ ​അ​ധി​ക്ഷേ​പി​ക്കു​ക​യാ​ണ്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഗു​ഡ് ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വാ​ങ്ങി​യേ​ ​മ​ന്ത്രി​പ്പ​ണി​യെ​ടു​ക്കാ​വൂ​ ​എ​ന്ന​ ​തോ​ന്ന​ലു​ണ്ടെ​ങ്കി​ൽ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന്റെ​ ​ഓ​ഫീ​സി​ലെ​ ​അ​ല​മാ​ര​യി​ൽ​ ​അ​ത് ​പൂ​ട്ടി​ ​വ​യ്ക്കു​ന്ന​താ​ണ് ​ന​ല്ല​ത്. ഞ​ങ്ങ​ൾ​ ​മ​ന്ത്രി​മാ​രാ​യ​ത് ​രാ​ഷ്ട്രീ​യ​ ​പ്ര​സ്ഥാ​നം​ ​ചു​മ​ത​ല​യേ​ൽ​പ്പി​ച്ചി​ട്ടാ​ണ്.​ ​വി​ക​സ​ന​ത്തി​ൽ​ ​എ​ല്ലാ​ ​എം.​എ​ൽ.​എ​മാ​രെ​യും​ ​യോ​ജി​പ്പി​ച്ചാ​ണ് ​സ​ർ​ക്കാ​ർ​ ​മു​ന്നോ​ട്ട് ​പോ​കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​സി.​പി.​എ​മ്മി​നെ​തി​രെ​ ​ആ​ക്ഷേ​പം​ ​വ​ന്നാ​ൽ​ ​മി​ണ്ടാ​തി​രി​ക്കേ​ണ്ട​ ​സ്വ​ത​ന്ത്ര​ ​പ​ദ​വി​യ​ല്ല​ ​മ​ന്ത്രി​യു​ടേ​ത്.​ ​അ​ങ്ങ​നെ​ ​സ്വ​ത​ന്ത്ര​രാ​യ​ല്ല​ ​മ​ന്ത്രി​യാ​യ​ത്.​ ​ല​ക്ഷ​ക്ക​ണ​ക്കി​ന് ​ആ​ളു​ക​ൾ​ ​അ​ധ്വാ​നി​ച്ചി​ട്ടാ​ണ് ​ഞ​ങ്ങ​ൾ​ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​ത്.​ ​നി​ര​വ​ധി​ ​പേ​രു​ടെ​ ​ത്യാ​ഗ​മു​ണ്ട​തി​ൽ​-​ ​റി​യാ​സ് ​പ​റ​ഞ്ഞു.