കയർ തൊഴിലാളി ക്ഷേമനിധി ക്യാമ്പ്

Wednesday 15 March 2023 11:15 PM IST
കയർ

ചേർത്തല : കയർത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചേർത്തല സബ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾക്ക് ക്ഷേമനിധി വിഹിതം അടക്കുന്നതിനും പുതിയ അംഗങ്ങളെ ചേർക്കുന്നതിനുമായി വിവിധ കേന്ദ്രങ്ങളിൽ ക്യാമ്പ് സംഘടിപ്പിക്കും. ആധാർ കാർഡ്,ബാങ്ക് അക്കൗണ്ട്,റേഷൻ കാർഡ് എന്നിവ ഇതുവരെ ഹാജരാക്കാത്തവർ ക്യാമ്പിൽ എത്തിക്കണം.17ന് തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്ത് ഓഫീസ്, 20 ന് ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് സാംസ്കാരിക നിലയം, 22ന് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസ്, 23ന് കണിച്ചുകുളങ്ങര ഗുരുപൂജഹാൾ, 24ന് കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ, 27ന് മുഹമ്മ ഗ്രാമപഞ്ചായത്ത് ഓഫീസ്, 29ന് അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി സ്കൂൾ എന്നിവിടങ്ങളിലാണ് രാവിലെ 10 മുതൽ വൈകിട്ട് 3 വരെ ക്യാമ്പ്.