സമഗ്രാന്വേഷണം വേണം: ചെന്നിത്തല
Thursday 16 March 2023 12:15 AM IST
തിരുവനന്തപുരം: നിയമസഭയിൽ യു.ഡി.എഫ് എം.എൽ.എമാരെ വാച്ച് ആൻഡ് വാർഡ് കൈയേറ്റം ചെയ്ത സംഭവത്തിൽ കുറ്റക്കാരായവരെ മാറ്റിനിറുത്തി നീതിയുക്തമായ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ ആവശ്യപ്പെട്ടു. നിയമസഭയിൽ സ്പീക്കർ നിരന്തരം പ്രതിപക്ഷത്തെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് എം.എൽ.എമാർ സ്പീക്കറുടെ ഓഫീസ് പ്രതിഷേധ സൂചകമായി ഉപരോധിച്ചത്. ഭരണകക്ഷി എം.എൽ.എമാരുടെ താളത്തിനൊപ്പം തുള്ളി പ്രതിപക്ഷത്തെ മുതിർന്ന നേതാക്കളെ ഉൾപ്പെടെ കൈയേറ്റം ചെയ്ത നടപടി പ്രതിഷേധാർഹമാണ്.