അഗതി മന്ദിരത്തിൽ ശുദ്ധജലമെത്തിച്ചു
Thursday 16 March 2023 1:25 AM IST
കുട്ടനാട് : വേനൽ ശക്തമായതോടെ ശുദ്ധജലമില്ലാതെ വീർപ്പുമുട്ടിയ ആനപ്രമ്പാൽ ജെ.എം.എം അഗതി മന്ദിരത്തിലെ അന്തേവാസികൾക്ക് തലവടി സൗഹൃദവേദിയുടെ നേതൃത്വത്തിൽ ശുദ്ധജലം എത്തിച്ചു നൽകി. 32 അന്തേവാസികളുള്ള ഇവിടെ കഴിഞ്ഞ ഒരാഴ്ചയായി പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ പോലും വെള്ളമില്ലാതെ ബുദ്ധിമുട്ടനുഭവിക്കുകയായിരുന്നു. സൗഹൃദവേദി ചെയർമാൻ ഡോ.ജോൺസൺ വി.ഇടിക്കുള ഇടപെട്ടാണ് വെള്ളം എത്തിച്ചു നൽകിയത്. .സൗഹൃദവേദി സംഘത്തിനെ ജൂബിലി മന്ദിരം സൂപ്രണ്ട് ഡോ.ദാനിയേൽ മാമ്മൻ, ട്രസ്റ്റി ചെറിയാൻ വർഗീസ് എന്നിവർ അഭിനന്ദിച്ചു .