തീരദേശ സർവീസ് ആരംഭിക്കണം

Thursday 16 March 2023 12:19 AM IST
ബസ് സർവീസ്

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് തീരദേശ റോഡിലൂടെ ബൈപാസ് വഴി ചേർത്തലയ്ക്ക് ബസ് സർവീസ് ആരംഭിക്കണമെന്ന് പുന്നപ്ര വിജ്ഞാനപ്രദായിനി ഗ്രന്ഥശാല യോഗം ആവശ്യപ്പെട്ടു. റോഡ് പുനർ നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ടാണ് മുമ്പ് ഉണ്ടായിരുന്ന സർവീസ് നിർത്തിവെച്ചത്. റോഡിന്റെ പണി അവസാനിച്ചിട്ടുംസർവീസ് പുനഃസ്ഥാപിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കാത്തത് പ്രതിഷേധാർഹമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കെ.ആർ.തങ്കജി അദ്ധ്യക്ഷനായി. സെക്രട്ടറി ശ്യാം എസ്.കാര്യാദി, ജി.ദയാപരൻ, കെ.സുനിൽ, ആർ.അമൃതരാജ്, എ.സി.ഷാജി, പ്രണവ് ഉദയൻ, എം.ബിജു, ആർ.കിഷോർ കുമാർ, ലത, പ്രവീൺ ഭാസ്ക്കർ, ബീന ശ്യാം, ദിവ്യ ദീപക്, എം.സാംബശിവൻ എന്നിവർ സംസാരിച്ചു.