രാഷ്‌ട്രപതിയുടെ സന്ദർശനം: ദേശീയപാതയിൽ ഗതാഗതനിയന്ത്രണം
Thursday 16 March 2023 12:33 AM IST
ആലപ്പുഴ: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് നാളെ രാവിലെ 8.30 മണി മുതൽ 11 വരെ നങ്ങ്യാർകുളങ്ങര കവല മുതൽ ഓച്ചിറ വരെ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ആലപ്പുഴ ഭാഗത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ നങ്ങ്യാർകുളങ്ങര കവലയിൽ നിന്നും തിരിഞ്ഞ് മാവേലിക്കര, ചാരുമൂട്, ചക്കുവള്ളി പുതിയകാവ് വഴി ദേശീയ പാതയിൽ പ്രവേശിക്കണം. കൊല്ലം ഭാഗത്ത് നിന്നും ആലപ്പുഴ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ പുതിയകാവ് ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ചക്കുവള്ളി ചാരുംമൂട് മാവേലിക്കര, തട്ടാരമ്പലം, നങ്ങ്യാർകുളങ്ങര കവല വഴി ദേശീയ പാതയിൽ പ്രവേശിക്കണം. ചെറിയ വാഹനങ്ങൾ ഓച്ചിറയിൽ നിന്ന് തിരിഞ്ഞ് ചൂനാട് മാവേലിക്കര, തട്ടാരമ്പലം, നങ്ങ്യാർകുളങ്ങര കവല വഴി ദേശീയ പാതയിൽ പ്രവേശിക്കണം