താഴേക്കാട് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ആചാര്യ വന്ദനം ഭക്തിസാന്ദ്രം
Thursday 16 March 2023 12:21 AM IST
താഴേക്കാട്: നാരായണത്ത് ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ മീനത്തിരുവോണ മഹോത്സവത്തിന്റെ ഭാഗമായി ഒരുക്കിയ ആചാര്യവന്ദനം ഭക്തിസാന്ദ്രമായി. ദക്ഷിണേന്ത്യയിലെ പ്രമുഖ തന്ത്രിമാരും മഹാക്ഷേത്രങ്ങളിലെ മുൻ മേൽശാന്തിമാരും നാരായണത്തപ്പന്റെ ഭൂമിയിൽ സംഗമിച്ചപ്പോൾ ഭക്തജനങ്ങൾക്ക് പുതിയ അനുഭവവുമായി. ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. ക്ഷേത്രസമിതി പ്രസിഡന്റ് കെ.വി. ദിനേഷ് ബാബു അദ്ധ്യക്ഷനായി. ഏഴിക്കോട് സതീശൻ നമ്പൂതിരി, മാടവന പരമേശ്വരൻ നമ്പൂതിരി, ഡോ. ലക്ഷ്മികുമാരി, വടക്കേടത്ത് പെരുമ്പടപ്പ് ഹരി നമ്പൂതിരി, രക്ഷാധികാരി സേതുമാസ്റ്റർ, മേൽശാന്തി വി.കെ. ജയരാജ് പോറ്റി എന്നിവർ പ്രസംഗിച്ചു.