ഗവ.എൽ.പി.എസ് ത്രിവിക്രമംഗലം വാർഷികം

Thursday 16 March 2023 3:48 AM IST

തിരുവനന്തപുരം: തമലം ത്രിവിക്രമംഗലം എൽ.പി സ്കൂൾ വാർഷികാഘോഷം സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ ഉദ്ഘാടനം ചെയ്തു.മുൻ കൗൺസിലറും വികസന സമിതി ചെയർമാനുമായ കെ.രാജശേഖരൻ നായർ അദ്ധ്യക്ഷത വഹിച്ചു. പ്രധാനാദ്ധ്യാപിക എച്ച്.വി.ഷീബ,​ കരമന വാർഡ് കൗൺസിലർ ജി.എസ്.മഞ്ജു,​കൺവീനർ തമലം എസ്.ഉണ്ണി,​ തമലം റസിഡന്റ്സ് കോ - ഓർഡിനേഷൻ​ സെക്രട്ടറി ജി.സുരേന്ദ്രൻ,​ ഡോ.കമലാ ലക്ഷ്‌മി,​ പി.ടി.എ പ്രസിഡന്റ് നീതുരാജ്,​അദ്ധ്യാപിക ആതിര എന്നിവർ സംസാരിച്ചു.വിരമിക്കുന്ന എച്ച്.വി.ഷീബയ്ക്ക് പെരുമ്പടവം ഉപഹാരം നൽകി.