ലോക ഉപഭോക്തൃ അവകാശ ദിനം ഉദ്ഘാടനം
Thursday 16 March 2023 3:48 AM IST
തിരുവനന്തപുരം: പരിസ്ഥിതി സംരക്ഷണത്തിന് ശുദ്ധ ഊർജ്ജം അനിവാര്യമാണെന്നും അതിലേക്കായി ഉപഭോക്താക്കൾക്ക് താങ്ങാവുന്നതും പരിസ്ഥിതിക്ക് കോട്ടം വരുത്താത്തതുമായ ശുദ്ധ ഊർജ്ജത്തിലേക്കുള്ള മാറ്റം അനിവാര്യമാണെന്നും മന്ത്രി ജി.ആർ അനിൽ പറഞ്ഞു.ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലോക ഉപഭോക്തൃ അവകാശ ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മന്ത്രി അന്റണി രാജു അദ്ധ്യക്ഷത വഹിച്ചു.സി.ഡി.ആർ.സി ജില്ലാ പ്രസിഡന്റ് പി.വി.ജയരാജൻ മുഖ്യപ്രഭാഷണം നടത്തി.സിനിമാതാരം ജലജ പരസ്യ ചിത്രങ്ങളുടെ ഉദ്ഘാടനവും 'എന്റെ റേഷൻ കട സെൽഫി' മത്സര വിജയികൾക്ക് സമ്മാനദാനവും നിർവഹിച്ചു.പിന്നണി ഗായിക രാജലക്ഷ്മി , ലീഗൽ മെട്രോളജി കൺട്രോളർ ജോൺ.വി സാമുവൽ റേഷനിംഗ് കൺട്രോളർ മനോജ് കുമാർ എന്നിവർ പങ്കെടുത്തു.