ദ എലിഫന്റ് വിസ്‌പറേഴ്സും

Thursday 16 March 2023 3:00 AM IST

ന്യൂ ഡൽഹി : സുപ്രീം കോടതിയിൽ ഇന്നലെ ബഫർസോൺ വാദത്തിനിടെ ഓസ്‌കാർ പുരസ്‌കാരം നേടിയ ദ് എലിഫന്റ് വിസ്‌പറേഴ്സ് ഡോക്യുമെന്ററിയും ഉയർന്നു വന്നു. തമിഴ്നാട് മുതുമലൈ കടുവ സങ്കേതത്തിന് സമീപത്തെ ബഫർ സോണിന്റെ കാര്യം പറഞ്ഞപ്പോഴാണ് പരിസ്ഥിതി സംരക്ഷണത്തിന് മേഖലയിലെ ജനങ്ങളുടെ സഹകരണത്തിന്റെ പ്രാധാന്യം അഡിഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ

ഭട്ടി ചൂണ്ടിക്കാട്ടിയത്. കാട്ടുനായ്‌ക്കളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രഘു എന്ന ആനക്കുട്ടിയെ പരിപാലിച്ച ബൊമ്മന്റെയും, ബെല്ലിയുടെയും ജീവിത കഥയും ചൂണ്ടിക്കാട്ടി. വാദത്തെ കോടതിയും അനുകൂലിച്ചു.