കൽക്കരി ഖനിയിൽ സ്ഫോടനം: 11 മരണം
Thursday 16 March 2023 5:43 AM IST
ബൊഗോട്ട : മദ്ധ്യ കൊളംബിയയിൽ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ 11 മരണം. ഖനിയിൽ കുടുങ്ങിയ 10 പേരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. സുറ്റാറ്റൗസ മുനിസിപ്പാലിറ്റിയിലെ ഖനിയിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു സ്ഫോടനം. ഭൗമോപരിതലത്തിൽ നിന്ന് 2,950 അടി താഴ്ചയിലാണ് തൊഴിലാളികൾ കുടുങ്ങിയത്. 2021ൽ ഖനികളുമായി ബന്ധപ്പെട്ട അപകടങ്ങളിൽ 148 മരണങ്ങൾ കൊളംബിയയിൽ രേഖപ്പെടുത്തിയിരുന്നു.