അഡ്വ.കെ.ബി.സുനിൽകുമാർ ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ

Thursday 16 March 2023 7:35 PM IST

ചാലക്കുടി: ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടറും ജില്ലാ ഗവ.പ്ലീഡറുമായി ചാലക്കുടി സ്വദേശി അഡ്വ.കെ.ബി.സുനിൽ കുമാറിനെ നിയമിച്ച് സർക്കാർ ഉത്തരവ്. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിന്റേതാണ് തീരുമാനം. മൂന്ന് വർഷത്തേക്കാണ് നിയമനം. നടിയെ ആക്രമിച്ച കേസിലെ ഗവ.അഡീഷണൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടറാണ്. ചാലക്കുടി മുനിസിപ്പൽ ജംഗ്ഷനിൽ ലോറിയിൽ നിന്നും 135 കിലോ മയക്കുമരുന്ന് പിടിച്ച കേസിലെ പ്രതികൾക്ക് 10 വർഷം കഠിന തടവും പത്ത് ലക്ഷം രൂപ പിഴയും വിധിച്ച ജില്ലാ കോടതിയിലെ കേസിൽ സുനിൽകുമാർ സർക്കാറിനായി ഹാജരായിരുന്നു. നേരത്തെ ചാലക്കുടി നഗരസഭാ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക സാംസ്‌കാരിക മേഖലകളിലും സജീവമാണ്.