വർദ്ധിപ്പിച്ച വില പിൻവലിക്കണം
Thursday 16 March 2023 8:32 PM IST
കാഞ്ഞിരപ്പള്ളി: പാചകവാതകത്തിന്റെ വർദ്ധിപ്പിച്ച വില പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി) കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ഹെഡ്പോസ്റ്റ് ഓഫീസ് പടിക്കൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് സാജൻ ആലക്കളം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് എച്ച്.അബ്ദുൽ അസിസ് അദ്ധ്യക്ഷനായി. വർക്കിംഗ് പ്രസിഡന്റ് മനോജ് സെബാസ്റ്റ്യൻ വടക്കേപ്പുര, മണ്ഡലം ജനറൽ സെക്രട്ടറി അജിമോൻ തോമസ്, ജയപ്രകാശ് കാഞ്ഞിരപ്പള്ളി, ബിനോയ്, ശ്യാം കാഞ്ഞിരപ്പള്ളി, ജിജോ മൂഴയിൽ, മനോജ് മഞ്ചേരി, റോബിൻ പന്തലുപറമ്പിൽ, പ്രശാന്ത് നന്ദകുമാർ എന്നിവർ സംസാരിച്ചു.