കരുണാർദ്രം പദ്ധതിക്ക് തുടക്കമായി
Thursday 16 March 2023 8:33 PM IST
ചങ്ങനാശേരി: വേനൽക്കാലത്തെ അതിജീവിക്കാൻ വിവിധ സ്ഥലങ്ങളിലും വീടുകളുടെ തുറസായ സ്ഥലങ്ങളിലും ജലം മൺചട്ടികളിൽ സംഭരിച്ച് സ്ഥാപിച്ച് പക്ഷികൾക്ക് ജലപാനം നടത്തുന്നതിന് വേണ്ട വേനൽക്കാല കരുണാർദ്രം പദ്ധതിക്ക് തുടക്കമായി. കത്തീഡ്രൽപള്ളി കത്തോലിക്ക കോൺഗ്രസിന്റെയും യുവദീപ്തിയുടെയും നേതൃത്വത്തിൽ നടന്ന പദ്ധതിയുടെ ഉദ്ഘാടനം കത്തീഡ്രൽ ഫൊറോന വികാരി ഫാ.ഡോ.ജോസ് കൊച്ചുപറമ്പിൽ നിർവഹിച്ചു. പ്രസിഡന്റ് ടോമിച്ചൻ അയ്യരുകുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ഫൊറോന പ്രസിഡന്റ് സൈബി അക്കര ആമുഖപ്രഭാഷണം നടത്തി. യുവദീപ്തി ഡയറക്ടർ ഫാറ്റോജോ പുളിക്കപ്പടവിൽ, അസി. വികാരി ഫാ.ലിബിൻ തുണ്ടുകളം, കുഞ്ഞുമോൻ തൂമ്പുങ്കൽ, ജോസി കല്ലുകളം, ജോയിച്ചൻ പീലിയാനിക്കൽ, സിൽവിച്ചൻ കരിങ്ങട, മോളിമ്മ തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.