ചാക്കരിമുക്കിൽ സഹകാരിസംഗമം
Thursday 16 March 2023 8:35 PM IST
ചങ്ങനാശേരി: ഇത്തിത്താനം ജനതാ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുരട്ടിമല എൻ.എസ്.എസ് കരയോഗം ഹാളിൽ സംഘടിപ്പിച്ച ചാക്കരിമുക്ക് പ്രദേശത്തെ ബാങ്ക് സഹകാരികളുടെ സഹകാരിസംഗമം ബാങ്ക് പ്രസിഡന്റും പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പ്രൊഫ.ടോമിച്ചൻ ജോസഫ് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.എസ് നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ചീഫ് അക്കൗണ്ടന്റ് ആർ.രാജേഷ് കുമാർ ന്യൂ ബാങ്കിംഗ് കൺസെപ്റ്റ്‌സ് എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങൾ, ജീവനക്കാർ, സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു. ചങ്ങനാശേരി സർക്കിൾ സഹകരണ യൂണിയൻ അംഗവും ബാങ്ക് ഡയറക്ടർ ബോർഡ് അംഗവുമായ ശൈലജ കുമാരി സ്വാഗതവും ബാങ്ക് സെക്രട്ടറി ടി.കെ കുഞ്ഞുമോൻ നന്ദിയും പറഞ്ഞു.