കാൻഷിറാം ജന്മദിന സമ്മേളനം
Thursday 16 March 2023 9:03 PM IST
കോട്ടയം: ബഹുജൻ സമാജ് പാർട്ടിയുടെ സ്ഥാപകൻ മാന്യവർ കാൻഷിറാംജിയുടെ ജന്മദിന സമ്മേളനവും ബഹുജൻ കുടുംബസംഗമവും ബി.എസ്.പി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. സാംസ്കാരിക റാലിയ്ക്കു ശേഷം നാഗമ്പടം നെഹ്രു സ്റ്റേഡിയത്തിൽ സമ്മേളനം നടന്നു. സംസ്ഥാന പ്രസിഡന്റ് ജോയി ആർ തോമസ് ഉദ്ഘാടനം ചെയ്തു. ദേശീയ കോർഡിനേറ്റർ നിതിൻസിംഗ് മുഖ്യാഥിതിയായിരുന്നു. ജനാധിപത്യവിഭാഗമായ ബഹുജനങ്ങൾക്ക് അധികാരപങ്കാളിത്തം ഉറപ്പിക്കുമെന്ന് യോഗം പ്രഖ്യാപിച്ചു. സംസ്ഥാന നേതാക്കളായ രമേഷ് നന്മണ്ട, ജിജോ കുട്ടനാട്, വയലാർ ജയകുമാർ, സന്തോഷ് പാലത്തുംപാടൻ, ലീതേഷ്, ശ്രീകുമാർ ചക്കാല, മുരളി നാഗ, ജയ, രശ്മി മോഹൻ, വിപിൻ പാലോട്, ജോണിക്കുട്ടി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.