വാഹനനികുതി കുടിശിക; ഒറ്റത്തവണ തീർപ്പാക്കൽ 

Thursday 16 March 2023 9:04 PM IST

കോട്ടയം : ട്രാൻസ്‌പോർട്ട് വാഹനനികുതി കുടിശികയുമായി ബന്ധപ്പെട്ട റവന്യൂ റിക്കവറി ഒറ്റത്തവണ തീർപ്പാക്കൽ അദാലത്ത് 18ന് നടക്കും. രാവിലെ 11ന് കോട്ടയം കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപമുള്ള റവന്യൂ റിക്കവറി തഹസിദാർ ഓഫീസിലാണ് അദാലത്ത്. നികുതിയടയ്ക്കുന്നതിൽ വീഴ്ചവരുത്തി റവന്യൂ റിക്കവറി നടപടി നേരിടുന്നവർക്കും 2018 മാർച്ച് 31ന് മുമ്പായി നാലുവർഷമോ അതിലധികമോ നികുതി കുടിശികയുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 30 ശതമാനം നികുതി അടച്ച് തുടർനടപടികളിൽ നിന്നും ഒഴിവാകുന്നതിനായാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നത്. വാഹനനികുതി കുടിശികയുള്ളവർ അദാലത്തിൽ പങ്കെടുത്ത് അവസരം വിനിയോഗിക്കണമെന്ന് ആർ ടി ഒ അറിയിച്ചു.