പഴയങ്ങാടിയിൽ സി.പി.എം കട ഉപരോധിച്ചു

Thursday 16 March 2023 10:04 PM IST

പഴയങ്ങാടി: പഴയങ്ങാടി ബസ്സ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന സ്റ്റേഷനറി കടയെ ചൊല്ലിയുള്ള ഉടമസ്ഥതർക്കത്തെ തുടർന്ന് കടയ്ക്ക് മുന്നിൽ സി.പി.എം.ഉപരോധം നടത്തി. ന്യു ചൈന കൗണ്ടർ എന്ന സ്ഥാപനത്തിന് മുന്നിലാണ് സി.പി.എം ഉപരോധം നടത്തുന്നത്.ഇതിന് സമീപത്തായി പ്രവർത്തിച്ചു വരുന്ന കടമുറികൾ വെങ്ങര സ്വദേശി വി.കെ.വി.മനോജും ചെങ്ങൽ സ്വദേശിയായ ബാലുവും പങ്കാളികളായാണ് വ്യാപാരം തുടങ്ങിയത്.തുടർന്ന് ചില അസ്വാരസ്യങ്ങളെ തുടർന്ന് ഇരുവരും വേർപിരിയാൻ തുടങ്ങിയെതിനെ തുടർന്ന് മനോജ് സി.പി.എം നേതൃത്വത്തിന് കത്ത് നൽകിയിരുന്നു. തുടർന്ന് പാർട്ടി മുൻകൈയെടുത്ത് നടത്തിയ ചർച്ചയിൽ ഇരുവരും ചേർന്ന് കരാർ ഏർപ്പെടുത്തി.തുടർന്ന് നടന്ന ലേലത്തിൽ 71 ലക്ഷം രൂപ മനോജിന് നൽകി കടയുടെ അവകാശം ബാലു നേടുകയായിരുന്നു. ഈ വ്യവസ്ഥകൾ അംഗികരിച്ച് മാർച്ച് 31ന് അകം രജിസ്റ്റർ ചെയ്യാൻ ഇരുവരും തിരുമാനിച്ചെങ്കിലും പിന്നീട് മനോജ് കരാറിൽ നിന്ന് പിൻമാറിയതിന് പിന്നാലെയാണ് .സി.പി.എം കട ഉപരോധിച്ചത്‌.ഉപരോധത്തെ തുടർന്ന് പൊലീസ് ഇരുവിഭാഗത്തോടും സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചിട്ടുണ്ട്.