മൂട്ട് കോർട്ട് മത്സരത്തിന് താവക്കര കാമ്പസിൽ തുടക്കം
കണ്ണൂർ: കണ്ണൂർ യൂണിവേഴ്സിറ്റി സ്‌കൂൾ ഓഫ് ലീഗ് സ്റ്റഡീസിൽ പ്രവർത്തിക്കുന്ന ബാരിസ്റ്റർ എം.കെ.നമ്പ്യാർ ചെയറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ആദ്യ ദേശീയ മൂട്ട് കോർട്ട് മത്സരത്തിന് താവക്കര കാമ്പസിൽ തുടക്കമായി. പ്രൊഫ.ജി.മോഹൻ ഗോപാൽ ഉദ്ഘാടനം ചെയ്തു.കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസിലർ പ്രൊഫ.ഗോപിനാഥ് രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പുതുതായി നടപ്പാക്കിയിട്ടുള്ള ഭരണഘടനയുടെ 103ാം ഭരണഘടന ഭേദഗതിയുടെ വിശദപരിശോധനയാണ് ഈ മത്സരത്തിലൂടെ നടക്കുന്നത്.ഹൈക്കോടതിയിലെ ജഡ്ജിമാരും സുപ്രീം കോടതിയിലെ വക്കീലും അടങ്ങുന്ന പാനലാണ് മത്സരം വിലയിരുത്തുന്നത്. വിജയികൾക്ക് അരലക്ഷം, കാൽലക്ഷം വീതവും പ്രശസ്തി പത്രവും ട്രോഫിയും ലഭിക്കും. മത്സരത്തിലെ മികച്ച അഡ്വക്കേറ്റിനും മികച്ച മെമ്മോറിയലിനും പതിനായിരം രൂപയും പ്രശസ്തി പത്രവും ട്രോഫിയും നൽകും. വാർത്താ സമ്മേളനത്തിൽ ഡിപ്പാർട്ട്‌മെന്റ് മേധാവി ഡോ.ഷീന ഷുക്കൂർ പറഞ്ഞു ഡോ. കെ.സജന, വി. ശ്രീരാജ് എന്നിവരും സംബന്ധിച്ചു.