മണക്കടവ് തറവാട് കളിയാട്ടം
Thursday 16 March 2023 10:10 PM IST
കാഞ്ഞങ്ങാട്: മടിക്കൈ മണക്കടവ് തറവാട് കളിയാട്ട മഹോത്സവം 19, 20 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 18ന് രാവിലെ 10 ന് കലവറ നിറക്കൽ, 19 ന് വൈകീട്ട് തെയ്യം കൂടൽ. അന്ന് രാത്രി എട്ടിന് പാടാർകുളങ്ങര ഭഗവതിയുടെ തോറ്റം. 9 ന് ബാലിദൈവത്തിന്റെ വെള്ളാട്ടം. 11ന് വിഷ്ണുമൂർത്തിയുടെ കുളിച്ചുതോറ്റം. 20 ന് പുലർച്ചെ ഗുരുദൈവം ചെറുഭഗവതി, ബാലി തെയ്യങ്ങളുടെ പുറപ്പാട്, അന്ന് മൂന്നു മണിക്ക് പാടാർകുളങ്ങര ഭഗവതി തെയ്യങ്ങളുടെ തിരുമുടി ഉയരൽ. ഉത്സവ ദിവസം രാത്രിയും പകലും അന്നദാനവും ഉണ്ടായിരിക്കും. വാർത്താ സമ്മേളനത്തിൽ ചെയർമാൻ അനിൽ മടിക്കൈ, കൺവീനർ രവി ആലയി, ചന്ദ്രൻ കളനാട്, ദാമോദരൻ പൊയിനാച്ചി എന്നിവർ സംബന്ധിച്ചു.