കോൺഗ്രസ് പ്രതിഷേധ സദസ്സ്

Thursday 16 March 2023 10:11 PM IST

കൂത്തുപറമ്പ് : കോൺഗ്രസ് കണ്ടംകുന്ന് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു . കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നികുതി കൊള്ളക്കെതിരെയും പിണറായി സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഇന്ധന സെസ്സിനെതിരെയുമായിരുന്നു പ്രതിഷേധം. കൈതേരി പതിനൊന്നാം മൈലിൽ നടന്ന പ്രതിഷേധ സദസ്സ് കെ.പി.സി.സി മെമ്പർ കെ.സി മുഹമ്മദ് ഫൈസൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് രജീഷ് മാറോളി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സി ജി.തങ്കച്ചൻ , കോളയാട് ബ്ലോക്ക് പ്രസിഡന്റ് കാഞ്ഞിരോളി രാഘവൻ , എ.ജയരാജൻ, വിനോദൻ വെള്ളുവക്കണ്ടി, പി.പി.രാഗേഷ്, ചമ്പാടൻ ബാബു , നന്ദനൻ കൈതേരി എന്നിവർ സംസാരിച്ചു . മൈനോറിറ്റി കോൺഗ്രസ് കൂത്തുപറമ്പ് നിയോജക മണ്ഡലം ചെയർ പേഴ്സനായി തിരഞ്ഞെടുക്കപ്പെട്ട സി എച്ച്.ഷക്കീലയെ ചടങ്ങിൽ ആദരിച്ചു .