എസ്.ഐക്ക് വധഭീഷണി: ബോട്ട് ക്ളബ്ബുടമ അറസ്റ്റിൽ
Friday 17 March 2023 1:34 AM IST
പൂവാർ: അനധികൃതമായി സർവ്വീസ് നടത്തുന്ന ബോട്ടുകൾക്കെതിരെ നടപടി സ്വീകരിച്ചതിന് പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ഇൻസ്പെക്ടർ സജി കുമാറിനെ കൊല്ലുമെന്ന് ഫോണിൽ ഭീഷണിപ്പെടുത്തുകയുംചെയ്ത പൂവാർ തെക്കേത്തെരുവ് കുപ്പയിൽ വീട്ടിൽ മാഹീ (34)നെ അറസ്റ്റുചെയ്തു. ഇയാൾ പൂവാറിൽ ലൈസൻസില്ലാതെ മാംഗ്രൂസ് എന്ന ബോട്ട് ക്ലബ്ബ് നടത്തിവരികയാണ്. ലൈസൻസ് ഇല്ലാതെ ബോട്ട് സർവ്വീസ് നടത്തിക്കുകയും, വിനോദ സഞ്ചാരികളിൽ നിന്ന് അമിത ചാർജ് ഈടാക്കുകയും ചെയ്തതിനെതിരെ ഇയാളുടെ പേരിൽ നടപടി സ്വീകരിച്ചിരുന്നു.ഇതിൽ ക്ഷുഭിതനായാണ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുകയും ചെയ്തത്. നെയ്യാറ്റിൻകര എ.എസ്.പിയുടെ നേതൃത്വത്തിൽ പൂവാർ ഇൻസ്പെക്ടർ തിങ്കൾ ഗോപകുമാർ, എ.എസ്.ഐ ഷാജികുമാർ എന്നിവർ ചേർന്നാണ് അറസ്റ്റുചെയ്തത്.
ഫോട്ടോ: മഹീൻ.