17​കാ​രി​യെ​ ​വി​വാ​ഹം​ ​ചെ​യ്തു, പീഡിപ്പിച്ചു; 45​കാ​ര​ൻ​ ​പൊ​ലീ​സ് ​പി​ടി​യിൽ

Friday 17 March 2023 12:50 AM IST

മൂ​ന്നാ​ർ​:​ 17​ ​കാ​രി​യെ​ ​വി​വാ​ഹം​ ​ചെ​യ്ത് ​പീ​ഡി​പ്പി​ച്ച​തി​നു​ശേ​ഷം​ ​ഒ​ളി​വി​ൽ​ ​പോ​യ​ 45​കാ​ര​ൻ​ ​പി​ടി​യി​ൽ.​ ​ഇ​ട​മ​ല​ക്കു​ടി​ ​ക​ണ്ട​ത്തി​ക്കു​ടി​ ​സ്വ​ദേ​ശി​ ​ടി.​ ​രാ​മ​നാ​ണ് ​(45​)​ ​അ​റ​സ്റ്റി​ലാ​യ​ത്.​ ​ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​യാ​ണ് ​മൂ​ന്നാ​ർ​ ​പൊ​ലീ​സ് ​ഇ​യാ​ളെ​ ​കു​ടി​യി​ൽ​ ​നി​ന്ന് ​പി​ടി​കൂ​ടി​യ​ത്.​ ​

വി​വാ​ഹി​ത​നും​ ​ര​ണ്ടു​ ​കു​ട്ടി​ക​ളു​ടെ​ ​പി​താ​വു​മാ​യ​ ​ഇ​യാ​ൾ​ ​ജ​നു​വ​രി​യി​ലാ​ണ് ​പ​തി​നേ​ഴു​കാ​രി​യെ​ ​വി​വാ​ഹം​ ​ചെ​യ്ത​ത്.​ ​മ​ക്ക​ളു​ടെ​ ​എ​തി​ർ​പ്പി​നെ​ ​തു​ട​ർ​ന്ന് ​ഇ​യാ​ൾ​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​വീ​ട്ടി​ൽ​ ​താ​മ​സി​ച്ചു​ ​വ​രി​ക​യാ​യി​രു​ന്നു.​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ച​തോ​ടെ​ ​ത​മി​ഴ്‌​നാ​ട്ടി​ലേ​ക്ക് ​ഒ​ളി​വി​ൽ​ ​പോ​യി.​ ​ഇ​യാ​ൾ​ ​കു​ടി​യി​ൽ​ ​തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ടെ​ന്നു​ള്ള​ ​വി​വ​ര​ത്തെ​ ​തു​ട​ർ​ന്ന് ​പൊ​ലീ​സ് ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​പ്ര​തി​യെ​ ​പി​ടി​കൂ​ടി​യ​ത്.​ ​എ​സ്.​എ​ച്ച്.​ഒ​ ​മ​നേ​ഷ് ​കെ.​ ​പൗ​ലോ​സ്,​ ​എ​സ്.​ഐ​ ​കെ.​ഡി.​ ​മ​ണി​യ​ൻ,​ ​സി.​പി.​ഒ​മാ​രാ​യ​ ​ടോ​ണി​ ​ചാ​ക്കോ,​ ​സ​ക്കീ​ർ​ ​ഹു​സൈ​ൻ,​ ​അ​നീ​ഷ് ​ജോ​ർ​ജ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​ഇ​യാ​ളെ​ ​പി​ടി​കൂ​ടി​യ​ത്.​ ​പ്ര​തി​യെ​ ​ദേ​വി​കു​ളം​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ന്റ് ​ചെ​യ്തു.