ട്രാൻ.പെൻഷൻകാർ പ്രതിഷേധിച്ചു

Friday 17 March 2023 12:37 AM IST

ആലപ്പുഴ : കെ.എസ്.ആർ.ടി.സി പെൻഷൻകാരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാത്തതിൽ കെ.എസ്.ആർ.ടി.സി പെൻഷണേഴ്സ് ഓർഗനൈസേഷൻ ആലപ്പുഴ യൂണിറ്റ് പ്രതിഷേധിച്ചു. 13 വർഷം മുമ്പ് തീരുമാനിച്ച പെൻഷനാണ് ഇപ്പോഴും നിലനിൽക്കുന്നതെന്നും രണ്ടു തവണ ശമ്പളം പരിഷ്കരിച്ചിട്ടും പെൻഷൻ വർദ്ധനവ് നടപ്പാക്കിയില്ലെന്നും യോഗം ചൂണ്ടിക്കാട്ടി. യൂണിറ്റ് പ്രസിഡന്റ് ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു . സെക്രട്ടറി വി.രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം .പി.പ്രസന്നൻ കണക്കും അവതരിപ്പിച്ചു. ജി.തങ്കമണി, എ.ബഷീർ കുട്ടി, കെ.എം.സിദ്ധാർത്ഥൻ ,എസ്.പ്രംകുമാർ ,ടി.സി. ശാന്തിലാൽ,ബി.ഗോപകുമാർ തുടങ്ങിയവർ സംസാരിച്ചു.