വാർഷികവും പഠനോത്സവവും

Friday 17 March 2023 12:39 AM IST
A

നൂറനാട് : പുലിമേൽ ജി.എസ്.എം എൽ.പി.എസിന്റെ 41 ാമത് വാർഷികവും പഠനോത്സവവും നൂറനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ശ്രീകല സുരേഷ്, സജിനി ജോജി, ഹെഡ്മിസ്ട്രസ് മിനി ഇ.വി,പി.ടി.എ പ്രസിഡന്റ് രാംകുമാർ എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ മികവു തെളിയിച്ച വിദ്യാർത്ഥികൾക്കും പൂർവ വിദ്യാർത്ഥികൾക്കുമുള്ള ഉപഹാരങ്ങളും ആർ.വാസുദേവൻ നായർ സ്മാരക ക്യാഷ് അവാർഡും വി.ഉണ്ണിക്കൃഷ്ണൻ വിതരണം ചെയ്തു. സമ്മേളനാനന്തരം കുട്ടികളുടെ നൃത്തനൃത്യങ്ങൾ അരങ്ങേറി.