ഗേറ്റ് ഫലം പ്രഖ്യാപിച്ചു

Friday 17 March 2023 12:41 AM IST

ന്യൂ ഡൽഹി : ഗേറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു. gate.iitk.ac.in/ വെബ്സൈറ്റിൽ ഫലം പരിശോധിക്കാം. ഹോം പേജിൽ വിദ്യാർത്ഥികൾക്ക് എൻറോൾമെന്റ് ഐ.ഡിയും പാസ്‌വേഡും കൊടുത്ത് ലോഗിൻ ചെയ്യാം. വ്യക്തിഗത സ്കോർ കാർഡുകൾ മാർച്ച് 21മുതൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കും.ആറ് ലക്ഷത്തിൽപ്പരം വിദ്യാ‌ർത്ഥികളാണ് പരീക്ഷയെഴുതിയത്. എൻജിനിയറിംഗ് ഉപരിപഠനത്തിനുളള പ്രവേശനത്തിനും പൊതുമേഖല കമ്പനികളിൽ ഉയർന്ന ജോലിക്കും ദേശീയ തലത്തിൽ നടത്തുന്ന പരീക്ഷയാണ് ഗേറ്റ്.