രക്തപരിശോധന ക്യാമ്പ് 

Friday 17 March 2023 12:45 AM IST
കരുണ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി മാന്നാർ ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന രക്ത പരിശോധനാ ക്യാമ്പിൽ മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റ്റി.വി രത്നകുമാരി പരിശോധനക്കായി രക്തം നൽകി ഉദ്‌ഘാടനം ചെയ്യുന്നു

മാന്നാർ: കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി മാന്നാർ ടൗൺ 5-ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രക്തപരിശോധന ക്യാമ്പ് നടത്തി. പന്നായിക്കടവ് ബോട്ട് ജെട്ടിക്ക് സമീപമുള്ള തറയിൽപള്ളത്ത് വീട്ടിൽ നടന്ന ക്യാമ്പിന്റെ ഉദ്‌ഘാടനം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.വി.രത്നകുമാരി നിർവഹിച്ചു. കരുണ മേഖല കോർഡിനേറ്റർ അനീഷ് കുമാർ, ഗവേണിംഗ് ബോർഡംഗങ്ങളായ കെ.എ.കരീം, അഭിജിത്ത് കെ.എസ്, മേഖല കമ്മിറ്റിയംഗം ബഷീർ പാലക്കീഴിൽ, മാന്നാർ മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി റഷീദ് പടിപ്പുരയ്ക്കൽ, കരുണ സ്റ്റാഫ് നഴ്സുമാരായ വാണി വിശ്വൻ, ആതിര പ്രകാശ്, സുമയ്യ മോൾ എ, നുഫൈസ് എന്നിവർ പങ്കെടുത്തു.

.