അമ്പലപ്പുഴ നാടകശാല സദ്യ ഇന്ന്

Friday 17 March 2023 1:51 AM IST
t

അമ്പലപ്പുഴ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഒമ്പതാം ഉത്സവനാളായ ഇന്ന് ചരിത്ര പ്രസിദ്ധമായ നാടകശാല സദ്യയും അമ്പനാട്ട് പണിക്കന്റെ വരവും ഇന്ന് നടക്കും. നാടകശാലയിൽവച്ച് വില്വമംഗലം സ്വാമിയാർക്ക് ഭഗവദ് ദർശനം കിട്ടിയതിന്റെ സ്മരണ നിലനിറുത്തുന്ന ചടങ്ങു കൂടിയാണിത്. ഭക്തരുടെ സഹകരണത്തോടെ ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് നാടകശാലസദ്യ നടക്കുന്നത്. ഉച്ചയ്ക്ക് 12ന് വിഭവസമൃദ്ധമായ സദ്യയ്ക്കു ശേഷം പരസ്പരം ചോറും കറികളും വാരിയെറിഞ്ഞ് പുറത്തിറങ്ങി വഞ്ചിപ്പാട്ട് സംഘത്തോടൊപ്പം ഭഗവദ് കീർത്തനങ്ങൾ നതോന്നത താളത്തിൽ പാടി പുത്തൻകുളം വരെ പോയി തിരികെവന്ന് പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് പണക്കിഴിയും ദേവസ്വം ബോർഡ് അധികാരികളിൽ നിന്നു പഴക്കുലയും വാങ്ങും. വൈകിട്ട് 5ന് ആണ് അമ്പനാട്ട് പണിക്കന്റെ വരവ്.ക്ഷേത്ര സന്നിധിയിൽ ദേവസ്വം അധികൃതർ അമ്പനാട്ട് പണിക്കനെ സ്വീകരിക്കും.