ഡോക്ടർമാർ ജില്ലയിൽ ഇന്ന് പണിമുടക്കും
Friday 17 March 2023 12:50 AM IST
തൃശൂർ: കോഴിക്കോട് ഡോക്ടറെ ആക്രമിച്ച സംഭവത്തിൽ ഒരാഴ്ചയായിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഇന്ന് ജില്ലയിൽ പണിമുടക്കും. ഒ.പി പ്രവർത്തനം തടസപ്പെടും. ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെ അടിയന്തര ചികിത്സയല്ലാതെ ഒന്നും ചെയ്യില്ല. ഗർഭിണിക്കുണ്ടായ അണുബാധ മൂലം ഗർഭസ്ഥ ശിശു മരിക്കുകയും രോഗിയെ ചികിത്സയിലൂടെ ആരോഗ്യനില മെച്ചപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് ചികിത്സാപ്പിഴവ് ആരോപിച്ച് രോഗിയുടെ ബന്ധുക്കൾ ഡോക്ടറെ ആക്രമിച്ചത്. ഇതിൽ പ്രതിഷേധിച്ചാണ് സമരം.