നവീകരിച്ച ചിത്ര, ശിൽപ്പങ്ങൾ അനാഛാദനം ചെയ്തു

Friday 17 March 2023 1:11 AM IST

തൃശൂർ: കലാമണ്ഡലം ഓഫീസ് നവീകരണത്തിന്റെ ഭാഗമായി കലാമണ്ഡലം സ്ഥാപകൻ മഹാകവി വള്ളത്തോളിന്റെയും സ്ഥാപക സെക്രട്ടറി മണക്കുളം മുകുന്ദരാജയുടെയും പൂർണ്ണകായ എണ്ണച്ചായ ചിത്രങ്ങളും, പ്രഥമ ഗുരുനാഥൻ പട്ടിയ്ക്കാംതൊടി രാവുണ്ണി മേനോന്റെ അർദ്ധകായ ശിൽപ്പവും നവീകരിച്ച് പുന:സ്ഥാപിച്ചു. അനാച്ഛാദനം കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായ്, സാഹിത്യ അക്കാഡമി പ്രസിഡന്റ് സച്ചിദാനന്ദൻ എന്നിവർ ചേർന്ന് നിർവഹിച്ചു. വൈസ് ചാൻസലർ ഡോ.എം.വി.നാരായണൻ, രജിസ്ട്രാർ ഡോ.രാജേഷ്‌കുമാർ പി തുടങ്ങിയവർ പങ്കെടുത്തു. ചിത്രകാരനായ ഷെഫീർ പി.അഹമ്മദാണ് എണ്ണച്ചായത്തിൽ വരച്ച 65ഉം 51ഉം വർഷം പഴക്കമുള്ള ചിത്രങ്ങളുടെയും ശിൽപ്പത്തിന്റെയും നവീകരണം നിർവഹിച്ചത്.