മോദി രാജ്യത്തെ ആദ്യത്തെ 'പോളീഷ് ' പ്രധാനമന്ത്രി : ഒ.പി.ഷീജ.

Friday 17 March 2023 1:21 AM IST
1

തൃശൂർ : രാജ്യത്ത് വലിയ വികസനം നടക്കുന്നുവെന്ന് ' പോളീഷ് ' ചെയ്ത് കാട്ടി ജനത്തെ വഞ്ചിക്കുന്ന ഭാരതത്തിലെ ആദ്യ പ്രധാനമന്ത്രിയാണ് മോദിയെന്ന് മഹിളാ ജനത സംസ്ഥാന പ്രസിഡന്റ് ഒ.പി.ഷീജ അഭിപ്രായപ്പെട്ടു. മലയോര കാർഷിക മേഖലയെ രക്ഷിക്കുക, സഹകരണ ബില്ല് ജനകീയ ചർച്ച നടത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ജെ.ഡി ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി അദ്ധ്യക്ഷത വഹിച്ചു. കെ.സി.വർഗീസ്, അഡ്വ.പ്രിൻസ് ജോർജ്, ജോസ് പൈനാടത്ത്, പി.ഐ.സൈമൺ, മോഹനൻ അന്തിക്കാട്, റോബർട്ട് തോമസ്, ജോർജ് വി.ഐനിക്കൽ, ബിജു ആട്ടോർ, ഡേവീസ് വില്ലടത്തുകാരൻ പ്രസംഗിച്ചു.