താത്കാലിക അദ്ധ്യാപക ഒഴിവ്
Friday 17 March 2023 1:24 AM IST
തൃശൂർ: നായരങ്ങാടിയിലെ ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ 17 താത്കാലിക അദ്ധ്യാപക തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. മാനേജർ കം റസിഡൻഷ്യൽ ട്യൂട്ടർ തസ്തികയിലേക്ക് ഹൈസ്‌കൂൾ ടീച്ചർ തസ്തികയുടെ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട, നിശ്ചിത യോഗ്യതയും അദ്ധ്യാപക നൈപുണ്യവും മികവുമുള്ളവർക്ക് അഭിമുഖത്തിൽ വെയിറ്റേജ് മാർക്കുണ്ട്. താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവർ അപേക്ഷിച്ചാൽ മതി. അവസാന തീയതി 15. അയക്കേണ്ട വിലാസം: ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസർ, ഒന്നാം നില, മിനി സിവിൽ സ്റ്റേഷൻ ബിൽഡിംഗ്, ചാലക്കുടി 680307. ഫോൺ: 0480 2706100.