റെയിൽവേയിലെ കരാർവത്കരണത്തിനെതിരെ ഡി.വൈ.എഫ്.ഐയുടെ മാർച്ച്
Friday 17 March 2023 2:25 AM IST
തിരുവനന്തപുരം: സ്ഥിരം തൊഴിൽ കരാർവത്കരിക്കുന്ന റെയിൽവേ നടപടിക്കെതിരെയും റെയിൽവേയുടെ ഗേറ്റ് കീപ്പർമാരുടെ കരാർ നിയമനത്തിനെതിരെയും ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് സംഘടിപ്പിച്ചു.ആർ.എം.എസിന് മുന്നിൽനിന്നാണ് മാർച്ച് ആരംഭിച്ചത്. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി. അനൂപ്, ട്രഷറർ വി.എസ് ശ്യാമ, എ.എം. അൻസാരി, പ്രതിൻസാജ് കൃഷ്ണ, എസ്.എസ് നിതിൻ, എൽ.എസ്. ലിജു, ആർ. ഉണ്ണിക്കൃഷ്ണൻ, എസ്. ഷാഹിൻ തുടങ്ങിയവർ പങ്കെടുത്തു. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലായി 1847 ഗേറ്റ് കീപ്പർമാരെയാണ് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നത്.